- നരക സകേതത്തിലെ ഉള്ളറകൾ - സുധീഷ് മിന്നി
പുസ്തക പരിചയം | റാഷിദ് ആമപ്പൊയിൽ
സ്വതന്ത്രനന്തര ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ, ഇന്ത്യക്കു നേരിടേണ്ടി വന്ന വിഭിന്നങ്ങളായ സമസ്യകൾക്ക് പരിഹാരം കണ്ടുകൊണ്ടി രിക്കെ ഇന്ത്യൻ കോൻസ്റ്റിറ്റുവെന്റ് അസംബ്ലി ഹർഷാരവത്തോടെ പാസ്സാക്കിയ ഇന്ത്യൻ ഭരണ ഘടന അനുസരിക്കാൻ തയ്യാറല്ലെന്നു നിലപാടറിയിച്ച ആർ എസ് എസ്സിന്റെ കുടിലമായ നീക്കങ്ങൾ രാജ്യത്തിന്റെയും അതിലെ മതേതര വിശ്വാസികളായ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും പരമോന്നത താത്പര്യമായിരുന്ന ഒരു മതേതര ഇന്ത്യയെ ന്നുള്ള ആശയത്തിന് വൃണമേൽപ്പിക്കാനുള്ള ക്രിയാത്മകമായ ശ്രമങ്ങളായിരുന്നു. അതു കൊണ്ടാണ് ആഭ്യന്തര മന്ത്രിയായിരിക്കെ അ ധികം താമസിക്കാതെ ആർ എസ് എസിനെ നിരോധിക്കേണ്ടി വന്നത്. ഒരു പാട് ചർച്ചകളു ടെയും വാദപ്രതിവാദങ്ങളുടെയും തത്ഫലമെ ന്നോണം ഭരണ ഘടന അനുസരിക്കാമെന്ന് എഴുതി ഒപ്പിട്ട് കൊടുത്തത്. യഥാർത്ഥത്തി ൽ ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സമിതി യിലുള്ളവർ പല പ്രദേശങ്ങളിൽ നിന്ന് തിര ഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു എങ്കിലും വരേണ്യ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അഥവാ ഇന്ത്യൻ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളോട് പൂർണ്ണ പ്രാതിനിധ്യം പുലർത്തുന്ന ഒരു സമിതിയാണെന്ന് പറയാനൊക്കില്ലെങ്കിലും അവരുടെ താത്പര്യം ഇന്ത്യയിലെ സകല ന്യൂനപക്ഷങ്ങളെയും ക്രിയാത്മാകായി പരിഗണിക്കുന്നതരത്തിലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ഒരു ഹിതപരിശോധനക്കും കളമൊരുക്കാത്ത വിധത്തിൽ സകലർക്കും സ്വീകാര്യമായത്. എന്നിട്ടു പോലും ഭരണ ഘടന അനുസരി ക്കാമെന്നു എഴുതി ഒപ്പിട്ടു കൊടുക്കേണ്ട സ്ഥിതി വന്ന ഒരു സംഘടനയുണ്ടെങ്കിൽ അത് ആർ എസ് എസ്സാണെന്നു പറയാതെ വയ്യ.യഥാർത്ഥത്തിൽ ആർഎസ്എസിന്റെ അരമനകളിൽ അന്ന് എഴുതി ഒപ്പിട്ടു കൊടുത്തെങ്കിലും അവർ അട്ടിമറിക്കാൻ കൊതിച്ച ആ ഭരണ ഘടനയെ വിഫലമാക്കാ അതിലൂടെ തങ്ങളുടെ ഹിന്ദു രാഷ്ട്രമെന്ന വർഗീയ താത്പര്യത്തിനു വേണ്ടിയുള്ള ആസൂത്രിത കരുനീക്കങ്ങൾ അരങ്ങേ റുന്നുണ്ട് എന്ന് തെളിയിക്കുകയാണ് ഇരുപ ത്തിയഞ്ചു വർഷം ഹിന്ദു രാഷ്ട്ര സ്ഥാപന ത്തിന് വിശ്രമമില്ലാത്ത പ്രയത്നം നടത്തി ഒടുവിൽ തങ്ങളുടെ മുന്നിൽ പുകമറയിൽ മൂടി വെച്ചിരുന്ന യാഥാർഥ്യങ്ങളെ മനസ്സി ലാക്കി സോഷ്യലിസത്തിന്റെ വഴിയിലേക്ക് തിരിച്ച സുധീഷ് മിന്നിയുടെ അനുഭവ പുസ്തകമായ #നരക_സകേതത്തിലെ _ഉള്ളറകൾ എന്ന പുസ്തകം. സത്യം കണ്മുന്നി ലിരിക്കെ എങ്ങനെ മറുത്തൊന്നു വിശ്വാസി ക്കാനാവും.? അതിനുള്ള പ്രതിവിധിയാണ് #ബദൽ_കളവുകളുടെ രൂപപ്പെടുത്തൽ, സംഘ് പരിവാർ തങ്ങളുടെ വിഷലിപ്തമായ പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ കൊച്ചു കുരുന്നുകളുടെ മനസ്സിൽ പോലും ആഴ്ത്തു ന്നത് ഈ ബദൽ കളവുകളുടെ വെട്ടത്തിലാ ണ്. അങ്ങനെയാണ് മുഗൾ ചക്രവർത്തി മാരും ടിപ്പു സുൽത്താനുമെല്ലാം മതഭ്രാന്ത രാവുന്നത്, ഹിന്ദുത്വ വിരോധികളാവുന്നത്.
തന്റെ ചെറുപ്പ കാല ശാഖാ ജീവിതത്തിൽ ഇങ്ങനെ മുസ്ലിം ഭരണാധികാരികളുടെയും മറ്റും ഹിന്ദുത്വ വിരോധത്തിന്റെയും അവരുടെ ക്രൂരതകളുടെയും കഥകൾ പറഞ്ഞു കൊടുത്ത അനുഭവങ്ങൾ പങ്കു വെക്കുന്നുണ്ട് പുസ്തകത്തിന്റെ തുടക്കത്തിൽ. ഇത്തരം വികൃതവും വിഷലിപ്തവുമായ ആശയങ്ങൾ മനസ്സിൽ പേറി നടക്കുന്ന സ്കൂൾ കാലയളവിൽ തന്നെ തന്റെ സഹപാഠിയെ തീവ്രവാദിയെന്ന് വിളിച്ചു ആക്രമിച്ച സംഭവം വേദനയോടെ ഓർക്കുന്നുണ്ട് രചയിതാവ്. തന്റെ നഴ്സറിയിൽ ചേർക്കേണ്ട പ്രായത്തിൽ തന്നെ അമ്മയുടെ ഒക്കത്തിരുത്തിയാണ് ശാഖയിൽ കൊണ്ടുപോയത്. എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തിൽ തന്നെ തീവ്ര ഹിന്ദുത്വ ആശയങ്ങളും ഇതര മതങ്ങളും കമ്യുണിസവും എങ്ങനെയാണ് നമ്മുടെ ലക്ഷ്യ സാക്ഷാൽക്കാരത്തിന് തടസ്സം നിൽകുന്നതെന്നും വ്യാജ കഥകളിലൂടെയും മറ്റും മനസ്സിലാക്കി കൊടുക്കുകയാണ് ആദ്യ പടി, തന്റെ മുത്തച്ഛൻ ഒരു കടുത്ത സംഘ് നേതാവായിരുന്നതിനാലാണ് തന്നെ ഈ ചെറു പ്രായത്തിൽ തന്നെ ശാഖയിൽ കൊണ്ടു പോയതെന്ന് ഓർക്കുന്നുണ്ട് ഇദ്ദേഹം. അന്നു മുതലേ കമ്യുണിസ്റ്റ് കാരായിരുന്ന തങ്ങളുടെ ബന്ധുവിന്റെ കുട്ടികളെ വെറുപ്പോടെയായിരുന്നു കണ്ടിരുന്നത്.
ഇതെല്ലാം നടക്കുന്നത് ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിലൊന്നുമല്ല, #കേരളാ_കമ്യുണിസത്തിന്റെ_ആസ്ഥാനമായ_കണ്ണൂരിലാണെന്നോർക്കണം. ഏതു കടുത്ത പാറയിലും വേരാഴ്ത്താനുള്ള ആർ എസ് എസ്സിന്റെ ശേഷിയെയാണ് ഇത് വെളിവാ ക്കുന്നത്. തന്റെ അതിയായ ആവേശവും ഊർജസ്വലതയുമായിരിക്കാം അതി വേഗ സ്ഥാനാരോഹണതിനു ഹേതുവായത്. തന്റെ പ്രവർത്തന കാലയളവിൽ ചെയ്തു കൂട്ടിയ സംഭവങ്ങൾ അക്ഷന്തവ്യമായ ഒരപരാധ മായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. വേദ ഗണിതത്തിൽ കഴിവ് തെളിയിച്ച ഒരാളായത് കൊണ്ട് തന്നെ അതും ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് ക്രിയാത്മകമായി വിനിയോഗി ക്കാൻ തന്റെ സംഘ് ജീവിത കാലത്ത് ആവതി ശ്രമിച്ചിട്ടുണ്ട്. സ്കൂളുകളിലും മറ്റും പോയി ഗണിതം ക്ലാസ്സെടുക്കുകയും സംശയനിവാരണത്തിനിന്ന വ്യാജേന ഫോൺ നമ്പർ കൊടുക്കുകയും അതിൽ വിളിക്കുന്നവരിലൂടെ പ്രചാരണം സുഗമമായി നടത്തുകയുമാണ് പ്രധാന മാർഗം, കൂടാതെ ക്ലാസിന്റെ ഫീഡ് ബാക്കിനോടൊപ്പം ഫോണ് നമ്പർ എഴുതാൻ പറയുകയും അതിലെ ഹിന്ദു മത വിശ്വാസികളുടെ നമ്പറുകൾ ചികഞ്ഞെടുത്ത് തങ്ങളുടെ പരിപാടികളിൽ സംബന്ധിക്കാൻ പറയുകയും അവിടെനിന്ന് വീണ്ടും തങ്ങളുടെ വിഷ വാക്സിനേഷൻ ഫലപ്രദമായി നടത്തുകയും ചെയ്യും. എന്തായാലും വളരെ ക്രിയാത്മകമായി സൗഹാർദ്ദം കളിയാടുന്ന ഒരു സമൂഹത്തെ തമ്മിലടുപ്പിക്കാനുള്ള പദ്ധതികളൊരുക്കും. ഇങ്ങനെ ഗോത്ര സമൂഹങ്ങളടക്കം എത്രയോ തമ്മിലടിപ്പിക്കലിന്റെ കഥകൾ അവർക്ക് പറയാനുണ്ട്.കൂടാതെ തങ്ങളുടെ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി കേരളത്തിലും പുറത്തും ഒളിഞ്ഞും മറഞ്ഞും പ്രവർത്തിക്കുന്ന #വിദ്യാ_നികേതൻ സ്കൂളുകൾ, #മഹിളാ_മോർച്ച,#യുവ_മോർച്ച തുടങ്ങിയ സംഘടനകൾ, സ്ഥാപനങ്ങൾ പോലെ ഒരു പാട് സംരംഭങ്ങൾ സംഘത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അവരുടെ ആശയങ്ങൾ കുഞ്ഞു ഹൃദയങ്ങളിൽ വരെ കുത്തി വെക്കാനുള്ള വിദ്യാ നികേതൻ സ്കൂളുകൾ കേരളത്തിൽ ഓരോ പഞ്ചായ ത്തിനും ഓരോന്നെന്ന തോതിലുണ്ടെത്രെ.
സംഘത്തിന്റെ ഫണ്ട് രൂപപ്പെടുത്തലാണ് അതിലേറെ വിചിത്രം, മോഷണവും തട്ടിപ്പുമാണ് പ്രധാന മാർഗം, അതിനെ കുറിച്ചന്വേഷിക്കുന്നവരോട് മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നാണ് പറയാറുള്ളതെന്ന് ഓർക്കുന്നുണ്ട്.
സംഘത്തിന്റെ ഫണ്ട് രൂപപ്പെടുത്തലാണ് അതിലേറെ വിചിത്രം, മോഷണവും തട്ടിപ്പു മാണ് പ്രധാന മാർഗം, അതിനെ കുറിച്ചന്വേഷി ക്കുന്നവരോട് മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നാണ് പറയാറുള്ളതെന്ന് ഓർക്കുന്നുണ്ട്. ഇത്തരം മറച്ചു വെക്കലുകളും തട്ടിപ്പുക തന്റെ മനം മാറ്റത്തിന് കാരണമായെന്നു അദ്ദേഹം ഓർക്കുന്നുണ്ട്.
ആർ എസ് എസ്സും അവർക്ക് ഓശാന പാടുന്നവരും വിശ്രമ ശൂന്യമായ പരിശ്രമത്തി ലൂടെ ഇപ്പോഴും ഹിന്ദു രാഷ്ട്രത്തിലേക്ക് ഇന്ത്യയെ നയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓർമ്മ പ്പെടുത്തുകയാണ് സുധീഷ് മിന്നിയുടെ ഇരുപത്തിയഞ്ചു വർഷത്തെ ആർ എസ് എസ് ജീവിതത്തിന്റെ കുമ്പസാരം.
ചിന്ത പബ്ലിക്കേഷൻ
Price 100/-
0 Comments