നിശതൻ മാറത്തു വീണുറങ്ങും
അമ്പിളിയും തോഴർ താരങ്ങളും
മാനത്തു നിന്നും നിലാമഴ പൊഴിച്ചു
കണ്ടങ്ങനെയെന്നെയാ ചന്ദ്രൻ
നോക്കി നിൽക്കേ
കാറ്റിന്റെ കൈകൾ തലോടിയെന്നെ
ദൂരെ സ്വപ്നസഞ്ചാരത്തിൻ വിപഞ്ചികളിൽ
പാറി നടന്നു ഞാൻ നിലാനിദ്രയിൽ
താരങ്ങൾ തൻ കൈപിടിച്ച് ഓടി
നടന്നു ഞാൻ കാർമേഘത്തിൽ
എൻ ക്രൂരമർദ്ദനമണോ കാർ
മേഘത്തെ കരയിച്ചതെന്ന് ?
അറിയില്ലെന്നാലുത്തരം കിട്ടാത്ത
മറ്റൊരു ചോദ്യവുമുണ്ട്
കൺതുറന്നയെൻ മുമ്പലായി
ആരോ ചെയ്യിച്ചതാ നീലനിശാമഴ
0 Comments