കവിത | മുനീർ കടയ്ക്കൽ
ആകാശച്ചായ്പ്പില്‍
വേനലൊഴിഞ്ഞ
വസന്തങ്ങളില്‍
കാണാം ,
മഴനൂലിനാല്‍
മുളപൊട്ടിയ
മണ്‍പിറാവുകൾ
മഴപ്പെയ്ത്തിനാല്‍,
മാനം
വിടരുകയേ വേണ്ടൂ,
മണ്ണില്‍,നേര്‍ത്ത
ചുഴികളിലൊരു
മഴപ്പക്ഷി ചിനയ്ക്കാന്‍
മുകള്‍പരപ്പില്‍,
ഇത്തിരി വട്ടത്തില്‍
ഇരുളു തുരന്ന്
പരക്കുന്നുണ്ട്,
വെണ്‍മയുടെ
വെണ്‍ചിറ
പ്രാവുകള്‍.
ആകാശം ആകാശമെന്ന
നിലവിളിയില്‍
മണ്‍ചിരാതു പൂക്കുന്നു.
നേരിന്‍റെ് നിഴല്‍ചിത്രങ്ങള്‍
നൃത്തമാടുന്നു.
മഴ മാറുമ്പോള്‍,
രാവൊഴിയുമ്പോള്‍
കാണാം, നിരപ്പിലെല്ലാം
മഴപ്പാറ്റകള്‍
ചത്തുമലച്ചു ചിരിച്ചു
കിടക്കുന്നത്.
ഒടുവിലൊരു ചുരുള്‍
നിവര്‍ത്തുന്നത്,
പുതിയൊരു
തുറവി പിറക്കുന്നത്,
ഒാര്‍മ്മപ്പെടുത്തലുകള്‍
നല്‍കുന്നത്.
പുതുജീവനുകളുടെ,
പാതിയടഞ്ഞ ജന്മങ്ങളുടെ,
മരണചിത്രങ്ങളാണ്
ഒാരോ മഴപ്പക്ഷികളും
തുന്നുന്നത്.
മുനീര്‍ കടയ്ക്കൽ
0 Comments