--------------------
കെ. എൻ. സുരേഷ് കുമാർ

1

എന്തായാലുമിപ്പൂങ്കുല -
യൊരു നാൾ ഞെട്ടറ്റു വീഴും
വായുവിൽ തങ്ങിനിൽക്കും
സുഗന്ധം മാത്രമവശേഷിക്കും

മറ്റെന്തു ചിന്തിയ്ക്കുവാൻ
വാക്കിൽ നിന്നുയിർക്കുന്ന
വാസനാബന്ധം മാത്ര -
മാണെന്റെ ജീവശ്വാസം

2


തെമ്മാടിക്കാറ്ററിയുന്നുവോ
ഞാനെന്ന മൊട്ടിനിപ്പോൾ
നല്ല ഞെട്ടു ബലം
വീഴില്ലുലയില്ലൊരായിരം വട്ട-
മടിയ്ക്കിലും ഞാൻ
പുതുപ്പെണ്ണൊരുത്തി

3

ഒട്ടിക്കഴിഞ്ഞവർ
നമ്മളിപ്പോൾ
തൊട്ടുകൂടായ്മയിൽ
വിശ്വസിപ്പോർ

4

മഹാമാരിയ്ക്കൊരേ ജാതി
മഹാവ്യാധിയ്ക്കൊരേ മതം
ഒരു ലോകമൊരേ ജീവൻ
ഒരു ഭേദവുമില്ലതിൽ

5

ഉരച്ചരയ്ക്കെന്നെ നീ
ജീവിതമേ
എങ്കിലല്ലേ ചന്ദനം
മണക്കൂ!

             ******


കുറിപ്പ്
======

പെട്ടെന്നുള്ള പ്രചോദനത്തിൽ എഴുതുന്നതും ഒരു ജീവിത തത്വം വെളിപ്പെടുത്തുകയും ചെയ്യുന്ന ശീർഷകമില്ലാ  കവിതകളാണ് മിന്നൽക്കവിതകൾ. ശീർഷകത്തിൽ ഒതുക്കാവുന്നതല്ല അവയിലെ ആശയതലം. എന്റെ സങ്കൽപ്പത്തിൽ രൂപം കൊണ്ട പുതു സങ്കേതമാണിത്. കുഞ്ഞു കവിതകളാണിവ. ഓരോ കവിതയും ചിന്തയുടെ,  അറിവിന്റെ വെളിച്ചം അവശേഷിപ്പിക്കുന്നു : മിന്നൽ പോയാലും വെളിച്ചം ബാക്കി നിൽക്കും പോലെ.

സ്നേഹപൂർവ്വം

കെ. എൻ. സുരേഷ്കുമാർ
'സ്വസ്തിക'
അരയാൽ കോളനി,  കണ്ണാടി പി.  ഒ
പാലക്കാട്
ഫോൺ 9495530146