ഞാൻ തോട്ടി.
നാട്ടിലും
ഗ്രാമ നഗരങ്ങളിലെവിടെയും
സൂര്യനുദിക്കുന്നിടങ്ങളിലെല്ലാം പണിയുണ്ടെനിക്ക്.
വെറുപ്പാണെന്നെ
നാട്ടാർക്കും
വീട്ടാർക്കും. എന്തിന്,
എനിക്കു പോലും.
ഈ കറുത്ത ജോലിയോടും.
എന്തു ചെയ്യാൻ?
തോട്ടിയുടെ മകൻ
തോട്ടി തന്നെ.
തകഴിയുടെ അക്ഷരങ്ങൾ
കൃത്യമാണെന്ന്
എനിക്കറിയാം.
പള്ളിയിൽ നേർച്ച നേരാം,
അമ്പലത്തിൽ പൂജയാകാം,
ഈ പണിയൊന്ന്
മാറ്റിത്തരാമോ
ഭഗവാനേ!
പ്രാർത്ഥനകൾ
ഫലിച്ചു തുടങ്ങിയത്
2020 പിറന്ന്
ലോക്ക് ഡൗൺ
തുറന്നപ്പോൾ.
കറുത്തു വെറുത്ത
പണിക്കിടയിൽ
'തണലായി' വന്ന
ലോക്ക് ഡൗൺ
ദൈവമേ,
നിനക്ക്
ശാശ്വതകൃപ!
വി എം സഹൽ
തോട്ടുപൊയിൽ
0 Comments