ഓർമകൾ മറന്ന് വെച്ച
സ്കൂളിന്റെ ഓരത്തെ
മൊല്ലാക്കയുടെ
ചില്ലു ഭരണിയിൽ കിടന്ന്
മധുരിക്കുന്ന
ചവർപ്പ് ജീവിതം
മരവിച്ച ഓർമകളെ
തഴുകി വിളിക്കുന്നുണ്ട്
ഇടവേളകളിൽ
മുഴങ്ങുന്ന ബെല്ലിനെ
കവച്ചുവെച്ച്
ഇരമ്പിയാർത്ത്
ഓടിച്ചെല്ലാറുണ്ടായിരന്നു
മൊല്ലാക്കയുടെ
കുട്ടികളിൽ ഞാനും
മൊല്ലാക്കയുടെ
കുട്ടികളിൽ ഞാനും
ചില്ലു ഭരണിയുടഞ്ഞിട്ട്
ഇന്നേക്ക്
മൂന്നാണ്ട് തികയുന്നു
എങ്കിലും
നിലക്കാത്ത നാമമായ്
'മൊല്ലാക്ക" വിളികൾ
ഉയർത്തുന്നുണ്ട്
മിഠായിക്കൊതിയന്മാർ
അപ്പുറത്തെ
പള്ളിക്കാട്ടിലിരുന്ന്
കുട്ടിക്കൂട്ടങ്ങളുടെ
തിക്കിത്തിരക്ക് കണ്ട്
മൊല്ലാക്ക വിളികൾ കേട്ട്
മൈലാഞ്ചിച്ചെടികളോട്
ഓർമകൾ
പങ്കു വെക്കുന്നുണ്ട്
പ്രിയപ്പെട്ട മൊല്ലാക്ക
, ✒️സ്വബീഹ് മൂന്നിയൂർ
0 Comments