ചെലവുകുടി
കവിത
അൻവർ കൊടക്കാട്
നിസ്കാരം കഴിഞ്ഞ്
പുറത്ത് വരുന്നയെന്നെയും
കാത്തു കത്തങ്ങനെ
പള്ളിമുറ്റത്തൊരു കുഞ്ഞാക്ക
നിൽക്കാറുണ്ടായിരുന്നു,
നിസ്കാരവും കഴിഞ്ഞ്
ചെരുപ്പുമെടുത്ത് മൂപ്പരെ കൂടെ
വീടണയും
വരെയങ്ങനെ നടക്കും,
നടക്കുന്നതിനിടയിൽ
മൂപ്പരെ കദനകഥകളും
സങ്കടങ്ങളും പറഞ്ഞങ്ങനെ
വീടണയുന്നതറിയില്ല,
വെള്ള തലക്കെട്ട് കണ്ടാ
പിന്നെ പോരെലുള്ള പെണ്ണുങ്ങള്
തലയിലെ തട്ടവും മറച്ചൊരു പെട്ടെന്നൊരൊട്ടാ,
അടുക്കളയിലേക്ക്.....,
പിന്നീട് കോലായിലിരിത്തി
ന്റെ വീട്ടിലെ വിശേഷങ്ങൾ
ചോയ്ച്ചു മുഴുമാനാക്കും മുന്നെ
ഉള്ളീന്നൊരു വിളി തുടങ്ങും
ചോറ് വെച്ച്ക്ക്ണ്ട്ടാന്നും ഇങ്ങളിരിന്നോളിന്നും പറഞ്ഞ്...,
കൈകഴുകി
ചോറ് തിന്നാൻ നേരം
ഉമ്മുമ്മ പറയുമായിരുന്നു,
കൂട്ടാൻ കുറവാട്ടോ,
ഇറച്ചിയൊന്നും കിട്ടിലാന്നും
ന്നാലുങ്ങള്ള്ളത് കൂട്ടി
കഴിച്ചോളീന്നും പറഞ്ഞ്,
അത് കേട്ട് മുമ്പിലുള്ള
മീനാണോ, ഉപ്പെരിയാണോ,
പപ്പടമാണോ,
വേണ്ടതെന്നാലോചിക്കും
മുന്നെ വല്ലിപ്പയുടെ
കരങ്ങളാലെന്റെ പാത്രം
വിഭവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും,
കരങ്ങളാലെന്റെ പാത്രം
വിഭവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും,
പള്ള നറഞ്ഞ് പാത്രം
തുടക്കുന്നതിനിടെ
വല്ലിപ്പയുടെ വക
ഇതുംകൂടീന്നും
പറഞ്ഞ് ഒരു കോരി
ഇതുംകൂടീന്നും
പറഞ്ഞ് ഒരു കോരി
ചോറും കൂടിയങ്ങിടും,
അതും കഴിച്ച് കൈ കഴുകി
പോകും മുന്നേ മറക്കപ്പുറത്തിരുന്ന് ഉമ്മ
ഏങ്ങിയേങ്ങി പറയാറുണ്ട്,
ഗൾഫില്ള്ള ന്റെ കുട്ടിക്ക്
വേണ്ടിയും
മരിക്കും മുന്പേ ഈമാൻ
സലാമത്താവാനും വേണ്ടി
ഇങ്ങള് പ്രത്യേകം
ദോയർക്കണമെന്നും,
ഇങ്ങള് പ്രത്യേകം
ദോയർക്കണമെന്നും,
മരിച്ചാലിന്റെ ഖബറില്
വന്ന് പൊറുക്കലിനെ
തേടണമെന്നും....,
കാലങ്ങൾക്കിപ്പുറം
ദർസിലെ ഖബർസ്ഥാനിലൂടെ
ഞാൻ നടന്നു നീങ്ങുമ്പോൾ
ഓർക്കാറുണ്ട്,.
അന്നവും വസ്ത്രവും
തന്നെന്നെ വളർത്തിയ എന്റെ കുഞ്ഞാക്കയെയും കുഞ്ഞാത്താനെയും,
ഞാനെന്നും റബ്ബോട് തേടാറുണ്ട്
ഖബറിലിടുക്കരുതെന്നും
സ്വർഗ്ഗം നൽകണമെന്നും.
അൻവർ കൊടക്കാട്
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
0 Comments