ഓട്ടോഗ്രാഫ്
കഥ: ഹസൈൻ കൊടിഞ്ഞി
"സംസ്ഥാനത്ത് നാളെ ലോക്ക് ഡൗണ്. ആരും പുറത്തിറങ്ങരുത്. "
അബു പത്രവായാന നിർത്തി. ഫോൺ എടുത്ത് അനൂപിനെ വിളിച്ചു.
"പരിധിക്ക് പുറത്ത്"
ഇനി എന്താ ചെയ്യാ!
ഫോണിനോട് പിണങ്ങി റൂമിലേക്ക് നടുന്നു. സങ്കടങ്ങൾ മനസിലാക്കിയ കിടപ്പറ അവനെ തലോടി.ഇളം കാറ്റുകൾ തലോല പാട്ടുകൾ പാടി.
പുറത്ത് കിളികൾ ഇരതേടി പറക്കുന്നു .ചിത്രശലഭങ്ങൾ നിർത്തം വെക്കുന്നു. ഇതൊന്നും അറിയാതെ അബു ഉറക്കത്തിലാണ്ടു.
പിന്നെ ഉമ്മന്റെ വിളികേട്ടാണ് ഞെട്ടിയുണർന്നത്
"നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട്"
ആരാവും വന്നിട്ടുണ്ടാവുക? അനൂപാണോ?അല്ല അവന്റെ പേര് ഉമ്മാക്കറിയും . ഉമ്മാക്ക് അറിയാത്ത ആളാണ്.
പല മുഖങ്ങൾ മനസ്സിൽ കയറിയിറങ്ങി. അവൻ കതക്ക് തുറന്ന് നോക്കി. അപരിചിതനായ ആൾ. ആരാണ് ഒട്ടും പിടികിട്ടിയില്ല.
അദ്ദേഹം അവനോട് പുഞ്ചിരിച്ചു ചോദിച്ചു:
"അബുവല്ലേ .....?"
"എവിടെയാ ഇപ്പോ....?"
"ഓർകുന്നുണ്ടോ....?"
"അതെ, അബു തന്നെ."
"നിങ്ങളെ പേര് .....?"
"എന്നെ മറന്നോ?....ഞാൻ ലുഖ്മാൻ"
പത്താം ക്ലാസിൽ എന്റെ അടുത്ത ഇരുന്നവൻ. ക്ലാസ്സിലെ ലോ ലെവൽ സ്റ്റുഡന്റ് .ഫ്യുച്ചറിനെ ഫുട്ടൂരി എന്നും കട്ട് നെ ക്യൂട്ട് എന്നും വായിക്കുന്നവൻ.അവന്റെ മുടിയിലാണ് അവന്റെ ഭംഗി. ബുർജ് ഖലീഫ യെ പോലെ നീണ്ടു വളർത്തിയ മുടി.പേര് പോലെ ആളൊരു ലുക്ക്.
ഇപ്പൊ ,കണ്ടാൽ ആൾ ഒരു എസ്ക്യൂട്ടീവാണെന്ന് കരുതി പോകും. ഷൂവും സോക്സും, കോട്ടുമാണ് ഇപ്പൊ അവന്റെ ഭംഗി.
എന്റെ സ്വാപ്നങ്ങളെ പോലും തോൽപ്പിച്ചുകൊണ്ടുള്ള പോക്ക്. ഞാൻ കരുതി ഇവൻ ഇപ്പൊ വല്യ കർക്ഷകനായിരിക്കുമെന്ന്?ആകെ തല തിരിഞ്ഞിരിക്കുന്നു. നമ്മൾ പാവം കർഷകനായി..😢
"ഇല്ല... മറന്നിട്ടില്ല..."
ഇപ്പൊ എന്താ ഈ വഴിക്ക്..?"
"എന്റെ ഓഫീസ് കുറച്ച് അപ്പുറത്താണ് "
"പിന്നെ ,എങ്ങനെ വീട് കണ്ടു പിടിച്ചു?"
അതെല്ലാം വലിയ ട്ടാസ്ക്കാണ് ...ബ്രോ...
റമളാൻ അല്ലെ വരുന്നതെന്നും കരുതി ഓഫീസൊന്ന് തട്ടികൊട്ടി വൃത്തിയാക്കി.
അപ്പോഴാണ് 10 ക്ലാസിലെ ഓട്ടോഗ്രാഫ് കണ്ടത്. അതിലെ പേജുകൾ വെറുതെ മറിച്ചു നോക്കി അപ്പൊ നിന്റെ പേര് കണ്ടത്.സ്ഥലം നോക്കിയപ്പോൾ ഓഫീസിൽ നിന്നും കുറഞ്ഞ ദൂരം.
അന്ന് മുതൽ എന്റെ ഗവേഷണ വിഷയം "നിന്റെ വീട് കണ്ടുപിടിക്കുക".
പിന്നെ നാളെ ലോക്ക് ഡൗണ് അല്ലേ",
അപ്പൊ, ഇന്ന് നാട്ടിലേക്ക് പോവണം...പിന്നെ എന്നാ വരുക എന്നുറപ്പില്ലല്ലോ..ആകെ ലോക്ക് ആവല്ലേ..... അപ്പൊ നിന്നൊന്ന് കണ്ടിട്ട് പോവെന്ന് കരുതി.
"അത് നന്നായി, എവിടെയാ ഓഫീസ്?"
"ആ പോസ്റ്റ് ഓഫീസിൽ തന്നെ"
ക്ലാസ്സിൽ ലോ ലെവൽ...ഇപ്പൊ ഗവർമെന്റ് പോസ്റ്റിൽ..അബു 10 ക്ലാസ് ഓർമ്മിക്കാൻ തുടങ്ങി.
"അല്ല,നമ്മുടെ ബാക്കിയുള്ളവർ എവിടെയാ എന്നറിയോ..?"
"എല്ലാവരെയും അറിയില്ല.എങ്കിലും ചിലരൊക്കെ വൈവാട്സപ്പ് ബന്ധമുണ്ട്. അമൽ ഇപ്പൊ ഓസ്ട്രേലിയിൽ ഗവേഷണം നടത്തുന്നു,അജയ് അമേരിക്കൻ കോളേജിലെ ലക്ച്ചറാണ്."
"അല്ല.., നീ ഇപ്പൊ എന്ത് ചെയ്യുന്നു?"
അബു ആകെ അന്താളിച്ചു.
അവൻ ഒരു കൃഷികാരനാണ്.കൂടെ ഉള്ളവർ ലോകത്തിന്റെ പല ദിക്കിലും അവൻ എന്തു പറയണമെന്നറിയാതെ പരിഭ്രാന്തിപ്പെട്ടു.പിന്നെ അവനൊന്ന് ആലോചിച്ച് പറഞ്ഞു:
"ഞാൻ ഇപ്പൊ ഫ്രാർമിങ് ഡിസൈനർ.."
"അതെന്താ..."
മറു ചോദ്യം ലുക്കു മറന്നില്ല.
"അതൊരു പുതിയ പോസ്റ്റാണ്. അഗ്രിക്കൾച്ചറലുമായി ബന്ധപ്പെട്ടതാണ്.
"നിങ്ങൾ ഇപ്പൊ ആ കൊല്ലത്ത് തന്നെയാണോ താമസം?" വിഷയമാറ്റാൻ അബു മടിച്ചില്ല.
"അതെ , കൊല്ലത്ത് തന്നെ താമസം."
"കല്യാണം ഒന്നും ആലോചിക്കുന്നിലേ..."
അബുവിന്റെ കുസൃതി ചോദ്യം.
"ഹ...ഈ ലോക്ക് ഡൗണ് കാലത്ത് എങ്ങനെ ആലോചിക്കാനാ...."
അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഉമ്മാന്റെ വിളി:
"മോനെ...അബൂ...."
28 വയസ്സുള്ള ഈ അബുവിനെ അതും ഫ്രാർമിക് ഡിസൈനറെ" മോനെ... " എന്ന് ഉമ്മ വിളിക്കുന്നു. അപ്പൊ ഇവർക്കിടയിലെ സ്നേഹത്തിന്റെ അളവ് തിരിച്ചറിയാൻ പറ്റില്ലലോ...?
എനിക്കും ഇതു പോലെ ഒരു വിളി കിട്ടിയിരുന്ന ങ്കിൽ....ഇവന്റെ ഒരു ഭാഗ്യം.... ഇവനാ...ജീവതം മനോഹരമാകുന്നവനെന്ന് ലുകു ചിന്തിച്ചിരുന്നു.
ലുകു അവനോട് അറിയാതെ ചോദിച്ചു:
"എന്തിനാ ഉമ്മ വിളിച്ചത്?"
"ചായ കുടിക്കാൻ സമയമായി.ഡൈനിങ്ങ് ഹാളിൽ ചായ റെഡിയായിട്ടുണ്ട്".
"എന്നാ വാ.. ഇനി ചായ കുടിക്കാം" അബു ലുകുവിന്റെ ചായ കുടിക്കാൻ ക്ഷണിച്ചു.
ഡൈനിങ് ഹാളിൽ പാലിൽ കുളിച്ച് മൊഞ്ചനായ 5 കുറ്റി പുട്ടുകൾ. അതിനോട് ചേർന്ന് 4 നീണ്ട നിവർന്ന് നില്കുന്ന നാടൻ പഴങ്ങൾ. എല്ലാം കണ്ട ലുകുവിന്റെ നാവിൽ വെള്ളമൂറി തുടങ്ങി.
പഴത്തിലേക്ക് ചുണ്ടി ലുകുവിന്റെ ചോദ്യം:
"ഇങ്ങനത്തെ പഴം ഇപ്പൊ എവിടുന്നു കിട്ടും...?
ഇത് എവിടുന്നു കൊണ്ടുവന്നതാ...?"
"ഹ ....അത് നമ്മളെ മാർക്കറ്റിൽ നിന്ന് എടുത്തതാ...."
"നിങ്ങളെ മർക്കറ്റോ... അപ്പൊ ഫ്രാർമിക് ഡിസൈനർ അല്ലേ... "
"അതെ...ഞങ്ങൾക്ക് ഇതൊക്കെ ഡിസൈനിങ് ചെയ്യേണ്ടി വരും.ഇത് എവിടെ... എപ്പോ... എങ്ങനെ...ഉണ്ടാകും.. എന്നൊക്കെ"
"ഹോ...അതാണോ....ഫാർമിക് ഡിസൈനിങ് ...ഇത് ഇത്ര ചെറിയ പണിയല്ല.. അപ്പൊ നിങ്ങൾ ജിയോഗ്രഫിയിൽ പ്രബുദ്ധനാകും... അല്ലെ...?"
ജിയോഗ്രഫി എന്നുപോലും കേൾക്കാത്ത അബൂ
"അതെ" പറയാൻമടിച്ചില്ല.
നസ്ത കഴിച്ചു കഴിഞ്ഞപ്പോഴേക്കും ലുകുമാൻ അബുവിനെ മാറോട് ചേർത്ത് യാത്രപറഞ്ഞു.
"ഇനി എന്നാ നമ്മൾ കാണുക...നമ്മെ മറക്കല്ലേ...
ലോക്കിൽ പെട്ട് നമ്മെ മനസ്സിൽ ലോക്കിടൻ മറക്കല്ലേ..."
ഇരുവരുടെയും കണ്ണിൽ നിന്ന് കണ്ണിര് പെട്ടിത്തുടങ്ങി. കണ്ണീർ തുടച്ച് ലുകുമാൻ വീട്ടിന്റെ പടികൾ ഇറങ്ങി നടന്നു. അബു കണ്ണിൽ നിന്നും മറയുവരെ നോക്കി നിന്നു. പിന്നെ കതക്കടച്ചു റൂമിൽ പോയി തന്റെ 10 ക്ലാസ്സിലെ ഓട്ടോ ഗ്രാഫ് തിരിഞ്ഞു കൊണ്ടിരുന്നു. എവിടെയും കാണ്മാനില്ല.പല സംശയങ്ങൾ അവന്റെ തലയിൽ കയറിക്കൂടി.എത്ര തലപുകഞ്ഞാലോചിട്ട് ഒരു പിടിയും കിട്ടിയില്ല. പിന്നെ മെത്തയിലേക്ക് തലചാച്ചു മനസിലെ ഓട്ടോ ഗ്രാഫ് തട്ടിയെടുത്തുകൊണ്ടിയിരുന്നു.പല മുഖങ്ങളോട് അവൻ സല്ലപിച്ചു കൊണ്ടിരുന്നു.അറിയാതെ ഇളം കാറ്റുകൾ തലോല പാട്ടുകൾ പാടിയുറക്കി.
0 Comments