കവിത


എന്നും 
പള്ളിയുടെമുന്നിലൂടെ
നടന്നു 
പോകുമ്പോൾ തുറന്നിട്ട 
വാതിൽ ഞാൻ കണ്ടില്ല 
തിരക്കിലായിരുന്നു 
ഇന്ന് 
എല്ലാം മരവിച്ച 
ഈ സമയത്തു 
മനസ്സ് തുറന്നു 
പ്രാർത്ഥിക്കാൻ 
ഞാൻ പോയപ്പോൾ 
പള്ളിയുടെ വാതിൽ 
അടഞ്ഞു കിടക്കുന്നു 

കവിത : റഹ്മാൻ ചെറുകുന്ന്