Photo | Pinterest
മിനിക്കഥ | സ്വാലിഹ് അബ്ദുൽ കരീം കൈപ്പമംഗലം


ദൂരെയെവിടെയോ ഇടി മുഴക്കവും
 മിന്നലും, പിന്നീടൊരു തണുത്ത കാറ്റ്...
"എവിടെയോ മഴ പെയ്യുന്നുണ്ട്..ഇങ്ങോട്ടൊന്നും വരില്ലെന്ന് തോന്നുന്നു"
ആ തോന്നലിനെ തെറ്റിച്ച് അവർക്ക് മുമ്പിൽ പതുക്കെ പതുക്കെ മഴ ചാറാൻ തുടങ്ങുന്നു.
"ചാറിയങ്ങു പൊയ്ക്കോളും..."
എന്ന് സമാധാനിക്കാൻ തുടങ്ങുമ്പോഴേക്കും അത്‌ പെരുമഴയായി മാറുന്നു.
ആർത്തലച്ചു പെയ്യുന്ന പെരുമഴ.
കയറി നിൽക്കാൻ ഇടമില്ലാതെ അവർ പരക്കം പായുകയാണ് ഇന്ന്...