കവിത | മുനീർ കടയ്ക്കല്‍
കടലു വറ്റുമ്പോഴുള്ള
മീനുകള്‍
തിടുക്കപ്പെട്ട് , കരകൂടി
കടിച്ചു പറിയ്ക്കുന്നുണ്ട്.
ചെകിടു തകര്‍ന്നും
ഉടലു പിളര്‍ന്നും
മീനൊരുത്തി
മുന്നും, പിന്നും
കണ്ണില്ലാതെ മാനത്തേക്ക്,
മഞ്ഞളിക്കുന്നു.
ഉണ്മയിലൊരു നോവ്
പടരുന്നു,
ചെകിളച്ചുവപ്പില്
ചിറകു മുളയ്ക്കുന്നു.
ഉയിരിന്റെ് പറക്കലില്‍,
കടലുംകരയുമൊന്നായി-
നക്ഷത്രങ്ങള്‍ കാണുന്നു.
കടലു വറ്റിയിട്ടും
മീനുകളെല്ലാം
നീന്തിത്തുടിയ്ക്കുന്നു.
0 Comments