ഓരോ സ്വപ്നവും
മരിക്കും മുൻപ്
എനിക്കൊത്തിരി
കുഞ്ഞുങ്ങളെ തന്നു.

മരിച്ചു മണ്മറഞ്ഞവ
ഓർമ്മകളായി
എന്നിൽ ചിരി പടർത്തി
കൂടെ സങ്കടവും.

ഭാവി എഴുതിയ
കടലാസുതുണ്ടുകൾ
പെറ്റ് കൂട്ടിയ പേനയെ
പ്രാകി കൊണ്ടിരുന്നു.

ഇന്നും ഞാൻ എഴുതി
നാളെയുടെ പ്രതീക്ഷകൾ

ഇന്നും ഞാൻ ഓർത്തു
ഇന്നലെയുടെ കുസൃതികൾ

ഇന്നും ഞാൻ നെയ്തു
പുതിയ സ്വപ്നങ്ങൾ

തീർച്ച!
ഈ തോണി
ആടിയുലഞ്ഞു
ലക്ഷ്യത്തിലെത്തും.

പ്രേമമേ...
അന്ന് ഞാൻ
നിന്നിൽ സന്ധിക്കും.

- സി.എം സവാദ് -