കോറന്റൈൻ കാലത്തെ പ്രണയം
യാത്രാ വിവരണം: എംകെഎസ് ഹമീദ്
സമയം 3.00 മണി .ഉച്ചയൂണും കഴിഞ്ഞ് കടയിലെ ജോലിയിലേർപ്പെട്ടിരിക്കുമ്പോഴാണ് അമ്മാവൻ കടന്ന് വരുന്നത് .എന്തോ പുതിയ വിവരവുമായിട്ടാണ് പുള്ളിക്കാരൻ വരുന്നതെന്ന് കണ്ടാലറിയാം. അധികം വൈകിയില്ല ,അമ്മാവൻ പറഞ്ഞ് തുടങ്ങി .പിന്നെ ഒരു കാര്യം നാളെ വൈകീട്ട് നമ്മൾ ജിദ്ദയിലേക്ക് പുറപ്പെടും , ഉംറയും മദീന സിയാറയും പിന്നെ ചെറിയ പർചെയ്സിങ്ങും ആണ് ലക്ഷ്യം. ഇത്രയും പറഞ്ഞ് പെട്ടന്ന് തയ്യാറാവണം എന്ന ഉപദേശവുമായി അവർ പടിയിറങ്ങി .കാത്തിരിപ്പിനൊടുവിൽ ആ സമയം വന്നെത്തി .ഞാനെല്ലാം റെഡിയാക്കി അമ്മാവൻ്റെ വരവും കാത്തിരിപ്പായി. പെട്ടെന്ന് ഒരു ഫോൺ കോൾ .പിന്നെ, ഇന്ന് പോകുന്നില്ല .രണ്ട് ദിവസം കഴിഞ്ഞ് പോകാം. കാരണം, മറ്റൊന്നുമല്ല .കൊറോണ സൗദിയേയും പിടിച്ചിരിക്കുന്നു .ചിലയിടങ്ങളിൽ കർശന വിലക്ക് .എന്നൊക്ക വാർത്തകൾ പ്രചരിക്കുന്നു .ഇതിന്റെ നിജസ്ഥിതി അറിയാനായിരുന്നു യാത്ര മാറ്റിയത്. പിന്നെ എട്ടാം തിയതിക്കായി കാത്തിരിപ്പ് . പ്രതീക്ഷകൾക്ക് മൊട്ടിട്ട് ഇത്തവണ യാത്ര ഉറപ്പായി
.അങ്ങനെ ആ സമയം വന്നെത്തി .അമ്മവാന് മുൻപരിചയമുള്ളതിനാൽ ഒരുക്കങ്ങളെല്ലാം ഗംഭീരമായിരുന്നു .വെള്ളം,നിസ്കാര പായ ..ഇങ്ങനെ തുടങ്ങി എല്ലാം നിറച്ച ഒരു വാഹനവും പിന്നെ ഞങ്ങളും .മുമ്പിലുള്ളത് നീണ്ട 1500 കിലോമീറ്റർ! സ്വപ്നം നിറച്ച യാത്ര .പതിയെ വണ്ടി നീങ്ങാൻ തുടങ്ങി .അധികം വൈകാതെ മരുഭൂ പാത ഞങ്ങളെ സ്വാഗതം ചെയ്തു .കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന ഇടനാഴി .ഇരുഭാഗങ്ങളും സമുദ്ര സമാന മരുപ്പച്ച . ഇടയ്ക്കിടെ പോയി മറയുന്ന മസ്റകൾ .അവിടവിടങ്ങളിലായി മേയുന്ന ആടുകളും ഒട്ടകങ്ങളും .ഒന്നിടവിട്ട് തലയുയർത്തി നിൽക്കുന്ന മലകൾ. നിര തീർത്ത ഈന്തപ്പനകൾ. ഓരോ സ്ഥലവും ചരിത്രത്തിൽ ഉല്ലേഖനം ചെയ്തവ ,ഖൈബർ ,തബൂക്,തൈമാ .നബി തങ്ങളും കൂട്ടരും അങ്ങ് ദൂരെ നിന്നും വരുന്ന പോലെ .ശരിക്കും നമ്മുടെ ചിന്തകളെ ചരിത്രത്തിന്റെ ഏടുകളിലേക്ക് മാടി വിളിക്കും . സമയം പോയതറിഞ്ഞില്ല .ഇനി മദീനയിലേക്ക് 600കിലോമീറ്റർ
.പെട്ടെന്ന് ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു. മത്വാഫ് പൂർണ്ണമായും അടച്ചിടുന്നു .അതോടെ പകുതി സന്തോഷമങ്ങ് കുറഞ്ഞു .ഇനി മനസ്സിൽ മദീന മാത്രം .ഏറെ കാലം കൊണ്ട് നടന്ന ആഗ്രഹങ്ങൾ .ഏതൊരു മുസൽമാന്റെയും അഭിലാഷം .സ്വലാത്തുകളുടെയും സലാമുകളുടെയും സംഗമ കേന്ദ്രം. മസ്ജിദുന്നബവി ,ജന്നത്തുൽ ബഖീഅ ,പിന്നെ എല്ലാമെല്ലാമായ റൗള പൂങ്കാവനം .ആ കാണുന്നതാണ് മസ്ജിദുൽ ഖിബ്ലതൈനി. നമ്മൾ മദീനയിലേക്ക് പ്രവേശിച്ചിരിക്കുന്നു. സലാമിന്റെ ധ്വനികൾ ഉരുവിടാൻ തുടങ്ങി. മനസ്സിൽ പേടിയും അവിടം കാണാനുള്ള ആദിയും കൂടിക്കൂടി വരാൻ തുടങ്ങി .ഈ മദീനക്കെന്തൊരു ഭംഗിയാ .തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ .വഴിയിലുടനീളം ഈന്തപ്പനകളുടെ നിര .ശരിക്കും ഒരു രാജാവിന്റെ അടുത്തേക്ക് പോകുന്ന പോലെ ,അല്ല അങ്ങനെ തന്നെ
.മസ്ജിദുന്നബവി ! പെട്ടെന്നങ്ങനെ അങ്ങോട്ട് കേറിചെല്ലാൻ പറ്റൂലല്ലോ ..അല്പം വിശ്രമിച്ച ശേഷം കുളിയും,കഴിഞ്ഞ് വെള്ളയുമണിഞ്ഞ് നേരെ മസ്ജിദുന്നബവിയിലേക്ക് .വാഹനത്തിൽ നിന്നും ഒരു പാട് അങ്ങോട്ടുമിങ്ങോട്ടും നോക്കി .എവിടെയെങ്കിലും ആ പച്ചഖുബ്ബ കാണുന്നുണ്ടോ എന്നറിയാൻ. പക്ഷെ ഓരോ കെട്ടിടങ്ങളും എന്നെ നിരാശയിലാഴ്ത്തി കടന്നുപോയി. പെട്ടെന്ന് കണ്ണിനെ ഈറനണിയിച്ച് അതാ എന്റെ മനസ്സിലെ ഖുബ്ബ തലയുയർത്തി നിൽക്കുന്നു .അങ്ങ് ദൂരെ !പൂമൊട്ട് വിരിയുന്ന പോലെ. ലോക നേതാവിൻ്റെ തിരുസന്നിധി. ഇവിടുത്തെ എല്ലാ സൗന്ദര്യവും ഇതിൽ സംഗമിക്കുന്നു .ചുറ്റി വരിഞ്ഞ പാതകൾ പിന്നെ ആ കാഴ്ചയെ ഇല്ലാതാക്കി .ഏതോ ഒരു ഭാഗത്ത് വാഹനം പാർക്ക് ചെയ്ത് ഇറങ്ങി .എല്ലാം വളരെ ഗംഭീരമായ നിർമിതികൾ .വേഗം വുളു ചെയ്ത് മസ്ജിദിൽ പ്രവേശിച്ചു .തികച്ചും രാജകീയമായ നിർമിതി .ഇടയ്ക്കിടെ സംസം വെച്ചിരിക്കുന്നു .എല്ലാവരും വേണ്ടുവോളം കുടിക്കുന്നു .എണ്ണമറ്റ തൂണുകൾ ആ ഭവനത്തിന്റെ മനോഹാരിത കൂട്ടുന്നു രണ്ട് റക്അത് നിസ്കരിച്ച് അല്പം ഖുർആൻ പാരായണം ചെയ്ത് അസർ നിസ്കാരത്തിനായി കാത്തിരുന്നു .ആ പച്ചഖുബ്ബയും നോക്കി കൊണ്ട് .....ആ ബാങ്കൊലികൾ കേട്ട് അതിൽ ലയിക്കാത്തവരായി ആരുമുണ്ടാകില്ല .നിസ്കാര സമയത്ത് റൗളക്ക് മുമ്പിലെ മറ നീക്കി. റൗളയിലേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ മനസ്സിലെ സന്തോഷം ഇരട്ടിയായി .നിസ്കാരം കഴിഞ്ഞപ്പോഴാണ് ആ വിവരം ഞാനറിഞ്ഞത് .പ്രതീക്ഷകളെ അസ്തമിപ്പിച്ച് ആ മറ വീണ്ടും തിരിച്ചടച്ചു .ഇനി കുറച്ചു ദിവസത്തേക്ക് ഇത് തുടരുമത്രെ!സങ്കടം ഒതുക്കാനാവാതെ ഖുബ്ബക്ക് താഴെ നിന്ന് ദുആ ചെയ്തു. സങ്കടം ഉള്ളിലൊതുക്കി സലാം പറഞ്ഞിറങ്ങി .അടുത്ത വരവിന് റൗളയിലേക്ക് കയറാമെന്ന് പറഞ്ഞ് പിന്നിൽ നിന്നാരോ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു .
വിധിയേകണേ നാഥാ ...
അൽ ഖുറയ്യാത്തിൽ നിന്നും .....

4 Comments