EmbeddedFont


കൊറോണ കവിതകൾ  

ഫിലിപ്പ് വി ഏരിയൽ 
സിക്കന്തരാബാദ് 




കൊറോണയും കുട്ടികളും 


കൊറോണ,  ഞങ്ങൾ കുട്ടികളെ 
വീട്ടിൽ തന്നെയിരുപ്പാക്കി.
ചിത്രമെഴുത്തും, വായനയും 
ഒപ്പം ചില കളികളുമായ് 
സമയം പോക്കീടുന്നു ഞങ്ങൾ.
൦ ൦ ൦ 

കൊറോണ വരുത്തി വെച്ച വിന 

നാട്ടിൽ ചുറ്റി നടന്നോർ  ഞങ്ങൾ 
വീട്ടിൽ കുത്തിയിരുപ്പാണിപ്പോൾ 
കൊറോണ വരുത്തി വെച്ചൊരു വിനയെ 
വർണ്ണിച്ചീടാൻ വാക്കുകൾ വഹിയാ.
000 

കണ്ണി മുറിക്കൂ വീട്ടിലിരിക്കൂ 

കൊറോണയെന്നൊരു ഭീകരനെത്തി 
കരയതു മൊത്തം ഭീതിയിലാഴ്ത്തി 
കൊറോണയെ തുരത്താനേക മാർഗ്ഗം 
കണ്ണിമുറിക്കാൻ വീട്ടിലിരിക്കുക!
൦ ൦ ൦ ൦ ൦ ൦ ൦ ൦ ൦ 

ഞങ്ങൾ സ്ത്രീജനങ്ങൾ

ലോക്കഡൗൺ, കർഫ്യു അതെന്തായാലും 
ട്വന്റി ഫോർ സെവൻ പണി ചെയ്‌വാൻ 
വിധിക്കപ്പെട്ടവർ ഞങ്ങൾ, സ്ത്രീജനങ്ങൾ!
വിട്ടുകൊടുക്കില്ല, ഞങ്ങൾ വിട്ടുകൊടുക്കില്ല! 
പറ്റില്ല, ഇനിയത് പറ്റില്ലാ! കൊറോണയാണോ കട്ടായം!
വിശ്രമം വേണം ഞങ്ങൾക്കും ഈ കർഫ്യൂ നാളുകളിൽ  
0 0 ൦ ൦  ൦ ൦ ൦ ൦ ൦ ൦ 


അധികാരികൾ ചൊന്നതു പോലെ 

നാടിനെ കൊറോണയിൽ നിന്നും രക്ഷിക്കാൻ 
നാമൊന്നായ് ശ്രമിച്ചാൽ വിജയം നിശ്ചയം.
അധികാരികൾ ചൊന്നതുപോലെ 
അടച്ചിട്ട മുറികളിൽ കഴിയാം കുറേനാൾ 

൦ ൦  ൦ ൦ ൦ 

കൊറോണ മുന്നിൽ നടുങ്ങീടുന്നോർ 

നാടും വീടും നടുക്കി നടന്നോർ 
നടുങ്ങീടുന്നു കൊറോണ മുന്നിൽ 

൦ ൦ ൦ 

ലക്ഷ്‌മണരേഖ

നാട്ടിലിറങ്ങി നടക്കെരുതെന്നൊരു 
ലക്ഷമണരേഖ വരച്ചൂ പി എം 
പാലിക്കാം നമുക്കിതൊന്നായ് 
രക്ഷിക്കാം നമ്മേയും നമ്മുടെ നാടിനേയും 
൦ ൦ ൦ ൦ ൦ 

സുരക്ഷ 

വീട്ടിലിരിക്കൂ സ്വയം സുരക്ഷ നേടൂ 
നേടാം ഒപ്പം നാടിൻ സുരക്ഷയും 
൦ ൦ ൦ ൦ ൦ ൦ 

പൊട്ടിക്കാം ആ ചങ്ങലയെ

അധികാരികൾ നൽകും  നിർദ്ദേശങ്ങൾ 
പാലിച്ച്, വീട്ടിലിരിക്കാം നമുക്കിപ്പോൾ 
പൊട്ടിക്കാം ആ ചങ്ങലയെ, മഹാമാരി കൊറോണയെ 
പായിക്കാം നമുക്കവനെ നമ്മുടെ നാട്ടിൽനിന്നും  
൦ ൦ ൦ ൦ ൦ ൦ ൦ ൦ ൦ ൦ ൦ ൦ 


കൊറോണയുടെ ഗുണം 
അഥവാ കൊറോണ വാഴും കാലം


ആയിരങ്ങളെ ഭീതിയിലാഴ്ത്തി  

അനവരതം യാത്ര തുടരുന്നു കൊറോണ.

അടച്ചിട്ടമുറിയിൽ പാർക്കാൻ,

അധികാരികൾ നിർദ്ദേശം നൽകിയ കാലം.

നാല് ചുവരുകൾക്കുള്ളിൽ നിന്നും

കവിതകൾ വിരിയുന്ന കാലം.

കൊറോണ ഭീകരൻ എങ്കിലും,

കവിത വിരിയിക്കാൻ അവൻ ഒരു വഴിയായ്! 



കൊറോണയും 
വ്യാജ വാർത്തകളും  



കൊറോണ ഭീതി പരത്തീടുമ്പോൾ

എത്തീടുന്നു ഭീതി പരത്തും വാർത്തകളും.

ഭീതിക്കാക്കം കൂട്ടാൻപോരും

വാർത്തകൾ പലതും വ്യാജം തന്നെ.

കൊറോണക്കിന്നു മരുന്നില്ലെന്നാൽ

വ്യാജന്മാരുടെ പക്കൽ സുലഭം.

കൊറോണക്കേക മരുന്നിന്നുള്ളത്

വീട്ടിലിരിക്കുകയെന്നതു മാത്രം.